രമേശൻ
Posted On
date_range Updated On
date_range സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ
ചാലക്കുടി: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം കൂവ്വക്കാട്ടിൽ രമേശൻ (65) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂരിലെ സഹകരണ ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ കൊടുങ്ങല്ലൂർ സ്വദേശിയായ മരങ്ങാശേരി സുധീരനിൽ നിന്നും 1.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചിരുന്നു. കൂടാതെ സുധീരന്റെ ഭാര്യയുടെ ബന്ധുവിന് കല്ലേറ്റുങ്കര സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചതായും പരാതിയുണ്ട്.
മുൻ സഹകരണ ബാങ്ക് ജീവനക്കാരനും ഇപ്പോൾ കൊടുങ്ങല്ലൂരിലെ ബാങ്കിൽ ഭാരവാഹിയുമാണ് രമേശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.