Posted On
date_range Updated On
date_range ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ചാവക്കാട്: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഹൈദരലിയെയാണ് (46) പോക്സോ വകുപ്പ് പ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ പലതവണ പീഡിപ്പിച്ചതായി പഠിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരെ കുട്ടി അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സിസിൽ ക്രിസ്ത്യൻ രാജ്, സീനിയർ സി.പി.ഒ സന്ദീപ്, സി.പി.ഒ രൺദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.