ബെന്നി റിച്ചാർഡ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ ജയിലിൽ അടച്ചു
ആലപ്പുഴ: കാപ്പ ചുമത്തി യുവാവിനെ ജയിലിൽ അടച്ചു. ആലപ്പുഴ മുനിസിപ്പൽ വഴിച്ചേരി വാർഡിൽ ദാസ് ഭവനിൽ ബെന്നി റിച്ചാർഡിനെയാണ് (ബെന്നി -25) സൗത്ത് പൊലീസ് പിടികൂടി തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ അടച്ചത്. 2013 മുതൽ നരഹത്യാശ്രമം, സംഘം ചേർന്ന് ആക്രമണം, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ ആറ് ക്രിമിനൽ കേസിൽ പ്രതിയാണ്. ഇതിൽ രണ്ടെണ്ണം കോടതി വിചാരണയിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.