Posted On
date_range Updated On
date_range കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
ഈരാറ്റുപേട്ട: കുപ്രസിദ്ധ ഗുണ്ട ഈരാറ്റുപേട്ട മുരിക്കോലി ഭാഗം കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി എന്ന മനാഫിനെ (31) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയാറാക്കി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പ നിയമനടപടിക്ക് ശിപാര്‍ശ നല്‍കിയതെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.