Posted On
date_range Updated On
date_range കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് സർക്കിൾ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൈവശം സൂക്ഷിച്ച ഒരുകിലോ 250 ഗ്രാം കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. എക്സൈസ് സർക്കിൾ ഓഫിസർ വി.കെ. ശ്രീരാഗ് കൃഷ്ണയുടെ നിർദേശപ്രകാരം പ്രിവന്റിവ് ഓഫിസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തളിപ്പറമ്പ് കപ്പാലത്തിനു സമീപത്ത് അസം സ്വദേശി റിജാബുൽ ഹഖിനെയാണ് (23) എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. തളിപ്പറമ്പിലെ ഹോട്ടൽ ജീവനക്കാരനായ റിജാബുൽ ഹഖ് ഒരു കിലോ 250 ഗ്രാം കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്താൻ കൊണ്ടുവരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.