വിജിത്ത്
Posted On
date_range Updated On
date_range തിരുവോണ ദിവസം പൊലീസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവം: യുവാവ് പിടിയിൽ
വൈക്കം: പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മുത്തേടത്തുകാവ് വെമ്മലാക്കത്തറ വീട്ടിൽ വിജിത്താണ് (37) പിടിയിലായത്. തിരുവോണ ദിവസം വൈകീട്ട് ആറോടെ മുത്തേടത്തുകാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽ ഇയാള്‍ ബഹളംവെക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ചതിനു ശേഷം പൊലീസ് തിരിച്ചുപോകാന്‍ വാഹനത്തില്‍ കയറിയ എസ്.ഐയെ ബലമായി തടഞ്ഞുനിര്‍ത്തുകയും ഇത് തടയാന്‍വന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐമാരായ അബ്ദുൽ സമദ്, കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ, സി.പി.ഒമാരായ അജേന്ദ്രൻ, ശ്യാം എന്നിവർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.