Posted On
date_range Updated On
date_range വീട് കയറി ആക്രമണം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: വീട് കയറി അക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തണ്ണിക്കോണം വിളയിക്കട വിശ്വ കമൽ വീട്ടിൽ അജീഷിനെ (31)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ നെടുമ്പറമ്പ് രാജധാനി കോളജിന് സമീപം ബിനുവിെൻറ വീട്ടിൽ 30ന് രാത്രി 11ഓടെ പ്രതി അതിക്രമിച്ചുകയറി ജനൽചില്ല് അടിച്ചുപൊട്ടിച്ചു.
തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നകേസിലും കടവിള സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.