Posted On
date_range Updated On
date_range വീടുകയറി ആക്രമിച്ച കേസില്‍ ഒരാൾകൂടി പിടിയിൽ
ഈരാറ്റുപേട്ട: മേലുകാവ് പാറശ്ശേരിൽ സാജന്‍ സാമുവലിന്റെ വീടുകയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും തീവെക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
കോതനല്ലൂർ ഇടച്ചാലിൽ പക്കി സജി എന്ന സജിയെയാണ് (45) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മാഞ്ഞൂർ കരയിൽ കാഞ്ഞിരമുകളേൽ രാജുവിനെയും(45) പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിലെ പ്രതികളായ സുധി മിൻരാജ്, ജിജോ, അഫ്സൽ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
സജിക്കെതിരെ കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി നിരവധി കേസ് നിലവിലുണ്ട്.പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ അജിത്, സി.പി.ഒമാരായ ശ്യാം, ശരത്, നിതാന്ത്, ജോബി സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.