ഗുരുവായൂർ കവർച്ച; 350 പവനും 35 ലക്ഷം രൂപയും കണ്ടെടുത്തു

ഗുരുവായൂര്‍: ആനത്താവളത്തിനടുത്ത് കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽനിന്ന് കവർന്ന 371 പവനിൽ 350 പവൻ പൊലീസ് കണ്ടെടുത്തു. സ്വർണം വിറ്റ വകയിൽ പ്രതികൾ സൂക്ഷിച്ച 35 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണത്തിന് പുറമെ ബാലൻ അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.

മോഷണം നടത്തിയ തമിഴ്നാട് സ്വദേശി ധർമരാജിനെ മേയ് 29ന് ചണ്ഡിഗഢിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം വിൽക്കാൻ സഹായിച്ചതിന് ധർമരാജിന്‍റെ സഹോദരൻ ചിന്നരാജ്, മാതൃസഹോദരീപുത്രൻ രാജു എന്നിവരും പിന്നീട് അറസ്റ്റിലായി. 

Tags:    
News Summary - Guruvayoor gold theft gold and money recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.