Posted On
date_range Updated On
date_range പൊള്ളാച്ചിയിൽ 15 സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കടയുടമ അറസ്റ്റിൽ
കോയമ്പത്തൂർ: 15 സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊള്ളാച്ചിയിലെ പലചരക്ക് കടക്കാരൻ അറസ്റ്റിലായി. കോയമ്പത്തൂർ പൊള്ളാച്ചി ആനമല പി. നടരാജാണ് (62) പ്രതി. നാലു വർഷത്തിനിടെ ഒമ്പതിനും 13നും ഇടയിൽ പ്രായമുള്ള 15 പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. ആനമലക്കടുത്ത പഞ്ചായത്ത് യൂനിയൻ മിഡിൽ ഗവ. ഗേൾസ് സ്കൂളിലെ ലൈംഗികാതിക്രമ ബോധവത്കരണ പരിപാടിക്കിടെയാണ് പീഡന വിവരം പുറത്തുവന്നത്. വിദ്യാർഥിനികൾ സ്കൂളിലെ പരിപാടിയിൽ പരാതികൾ ഉന്നയിച്ചതോടെ ഹെഡ്മിസ്ട്രസ് ശിശുക്ഷേമ ഓഫിസറെ വിവരമറിയിച്ചു. ഇവരാണ് പൊലീസിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.