representational image
Posted On
date_range Updated On
date_range കരിപ്പൂരിൽ 1.24 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 1.24 കോടി രൂപയുടെ സ്വർണം പിടികൂടി. ഓമാനൂർ സ്വദേശി ഹംസത്ത് സാദിഖിൽ നിന്നാണ് 2.38 കിലോഗ്രാം സ്വർണം കണ്ടെടുത്തത്. ഇയാൾ കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിലും പ്ലാസ്റ്റിക് പൗച്ചിനുള്ളിലാക്കി ഇരുകാലിനു മുകളിലുമായിരുന്നു ഒളിപ്പിച്ചത്. സൂപ്രണ്ടുമാരായ ഹിതേഷ് കുമാർ മീണ, ഫിലിപ്പ് ജോസഫ്, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ അരവിന്ദ് ഗൂലിയ, ബാദൽ, അർജുൻ, ധന്യ, ദുഷ്യന്ത്, ഹെഡ് ഹവിൽദാർ വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.