Posted On
date_range Updated On
date_range ട്രെയിനിൽ ഉപേക്ഷിച്ച ബാഗിൽ 6.797 കിലോ കഞ്ചാവ്
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ 6.797 കിലോഗ്രാം കഞ്ചാവ്. ബുധനാഴ്ച വൈകീട്ട് നാലേ കാലോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയ വിവേക് എക്സ്പ്രസിന്റെ മുന്നിലെ ജനറൽ കോച്ചിനു പിൻവശത്തുനിന്നാണ് ഷോൾഡർ ബാഗ് കണ്ടെത്തിയത്. തുറന്നുപരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്.
തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഒ. തോമസ്, എസ്.ഐ ജയകുമാർ, സി.പി.ഒമാരായ അനുരാജ്, അൽ അമീൻ, ആർ.പി.എഫ് ഡബ്ല്യു.പി.സി ശ്രീക്കുട്ടി, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ മണികണ്ഠൻ എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.