ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു

വ​ണ്ടൂ​ർ: ലോ​ട്ട​റി ടി​ക്ക​റ്റ് ന​മ്പ​റി​ൽ മാ​റ്റം​വ​രു​ത്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വി​ൽ​പ​ന​ക്കാ​ര​ന് ന​ഷ്ട​പ്പെ​ട്ട​ത് 5000 രൂ​പ. തി​രു​വാ​ലി ന​ടു​വ​ത്ത് സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട മോ​ഹ​ൻ​ദാ​സി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​യോ​ടെ​യാ​ണ് സം​ഭ​വം. മോ​ഹ​ൻ​ദാ​സ് ന​ടു​വ​ത്ത് അ​ങ്ങാ​ടി​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ ഒ​ന്നാം തീ​യ​തി ന​റു​ക്കെ​ടു​ത്ത ടി​ക്ക​റ്റി​ന് സ​മ്മാ​ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നോ​ക്കി​യ​പ്പോ​ൾ 5000 രൂ​പ സ​മ്മാ​ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 200 രൂ​പ​യു​ടെ പു​തി​യ ടി​ക്ക​റ്റും 4800 രൂ​പ​യും മോ​ഹ​ൻ​ദാ​സി​ൽ​നി​ന്ന്​ കൈ​പ്പ​റ്റി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഹ​ൻ​ദാ​സ് സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റ് സ്കാ​ൻ ചെ​യ്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ന​മ്പ​ർ വെ​ട്ടി ഒ​ട്ടി​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച​തി​നാ​ൽ തി​രി​ച്ച​റി​യാ​നും സാ​ധി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, ഇ​യാ​ൾ ഓ​ടി​ച്ച മോ​ട്ടോ​ർ ബൈ​ക്കി​ന്‍റെ ന​മ്പ​ർ മോ​ഹ​ൻ​ദാ​സ് കു​റി​ച്ചു​വെ​ച്ചി​രു​ന്നു. ഇ​ത് കാ​ണി​ച്ച് വ​ണ്ടൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​മ്പും സ​മാ​ന രീ​തി​യി​ൽ മോ​ഹ​ൻ​ദാ​സി​ന് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Fraud by changing lottery ticket number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.