Posted On
date_range Updated On
date_range കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊന്നു; രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം
തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസാണ് (35) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണന് നായരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു ഉല്ലാസിന്റെ മൃതദേഹം. മദ്യലഹരിയില്‍ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഉണ്ണികൃഷ്ണൻ തന്നെയാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്.
ഉഷ വന്ന് നോക്കുമ്പോള്‍ വീട്ടിലെ ഹാളിനുള്ളില്‍ മകൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ പോത്തന്‍കോട് പൊലീസില്‍ വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.