Posted On
date_range Updated On
date_range യുവതിയുടെ മരണം; ഭര്‍തൃപിതാവ് റിമാൻഡില്‍
പെരുമ്പാവൂര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് റിമാൻഡിൽ. പോഞ്ഞാശ്ശേരി എം.എച്ച് കവല കിഴക്കന്‍ വീട്ടില്‍ അബ്ദുല്‍ റഹിമാനെ (അന്തുക്കായി -65) കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ 30നാണ് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ജോലിക്കുപോയ സമയത്ത് രാവിലെയാണ് ജീവനൊടുക്കിയത്. രണ്ട് കുട്ടികളുടെ മാതാവായ യുവതിയും അബ്ദുല്‍ റഹിമാനുമായി പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പല അവസരത്തിലും അയല്‍വാസികള്‍ ഇടപെട്ടാണ് രമ്യതയിലെത്തിച്ചിരുന്നത്. ഇതിനിടെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചില പ്രാദേശിക നേതാക്കളുടെ ഇടപെടലുണ്ടായി. നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് അന്വേഷണം ശക്തമായത്. തുടര്‍ന്ന് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.