ആലത്തൂർ: മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുനൽവേലി നല്ലൂർ പെട്ടിയിൽ പാണ്ഡ്യനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. എരിമയൂർ പെട്രോൾ പമ്പ് ഭാഗത്ത് സർവിസ് റോഡിലൂടെ ഉരുട്ടി കൊണ്ടുപോകുന്നതിനിടെയാണ് പാണ്ഡ്യൻ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ നൈറ്റ് പട്രോൾ നടത്തുന്ന പൊലീസ് സംഘം സംശയം തോന്നി പിന്തുടർന്നപ്പോൾ വാഹനം റോഡിൽ ഇട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐ കെ.ആർ. രാജാ നന്ദൻ, എസ്.സി.പി.ഒമാരായ കെ. കുമാരൻ, ചന്ദ്രൻ, സുലേഖ, സി.പി.ഒ മുഹമ്മദ് റിയാസ് എന്നിവരാണ് സംലത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.