ചിങ്ങവനം: സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചു വിൽക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി മാമൂട് തെങ്ങന്തറ നിതീഷ് (23), പാത്താമുട്ടം പള്ളിയടിയിൽ അലൻ(24) കരിയോബി വില്ലേജിൽ എസ് പുരം ഭാഗത്ത് തട്ടാംപറമ്പിൽ ടി.എസ്. അമൽ (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
പാത്താമുട്ടം കപ്യാരുകവല ഭാഗത്തെ ആക്രിക്കടയിൽ മോഷ്ടിച്ച ബാറ്ററി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.