അമിൽ, ബിബിൻ
Posted On
date_range Updated On
date_range ബാറ്ററി മോഷണം: രണ്ടുപേർ പിടിയിൽ
അടിമാലി: വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മില്ലുംപടി കുഴിക്കാട്ടുമാലിൽ ബിബിൻ (22), ആനവിരട്ടി കമ്പിലൈൻ പഴയതോട്ടത്തിൽ അമിൽ ജോസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാത്രികളിൽ വഴിയരികിലും വീടുകളിലും നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തുകയാണ് രീതി. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും അടിമാലി സി.ഐ സുധീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.