Posted On
date_range Updated On
date_range നിരോധിച്ച 1000 രൂപ നോട്ടുകളുടെ വൻ ശേഖരം പൊലീസ് പിടികൂടി
കാസർകോട്:നിരോധിച്ച 1000 രൂപയുടെ വൻ തോതിൽ വ്യാജ നോട്ടുകൾ അടച്ചിട്ട വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയിൽ ശാഫി എന്നയാളുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.
വട്ടിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറും സംഘവും നടത്തിയ റെയ്‌ഡിലാണ് കട്ടിലിന്റെ മുകളിൽ നിന്ന് അഞ്ച് ചാക്കുകളിലായി നോട്ടുകൾ പിടിച്ചെടുത്തത്. പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.