Posted On
date_range Updated On
date_range ദിലീപ് പണം തന്നിട്ടില്ല, സിനിമ വേണ്ടെന്ന് വെച്ചത് താനെന്ന് ബാലചന്ദ്രകുമാർ
കൊച്ചി: ഹൈകോടതിയിൽ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് തനിക്ക് പണം തന്നിട്ടില്ലെന്നും സിനിമ വേണ്ടെന്ന് വെച്ചത് താനാണെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ദിലീപ് ഹാജരാക്കണം. തന്‍റെ വെളിപ്പെടുത്തല്‍ വൈകിയതിന്‍റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിപ്പെട്ടേക്കാം. പരാതിയുമായി ഒട്ടേറെ പേര്‍ തന്നെ സമീപിച്ചു. അന്വേഷണ സംഘത്തെ അറിയിക്കാന്‍ താൻ അവരോട് പറഞ്ഞു. ഒരു സൂപ്പര്‍ സ്റ്റാര്‍ പിന്തുണയറിയിച്ച് തനിക്ക് സന്ദേശമയച്ചെന്നും ബാലചന്ദ്രകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.