Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം ഗാന്ധിനഗർ അഴിക്കോട്ടുകോണം സുധി ഭവനിൽ സുധി (22) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച പ്രതി 26ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.