Posted On
date_range Updated On
date_range നഴ്സിങ് അസിസ്റ്റൻറിന് മർദനം; പതിനാറുകാരൻ പിടിയിൽ
ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻറിെന മർദിച്ച കേസിൽ രണ്ടുപേരിൽ ഒരാൾ പിടിയിലായി. തിരുവല്ല സ്വദേശി സുനിലിനാണ് (40) മർദനമേറ്റത്.
നീണ്ടകര താലൂക്ക് ആശുപത്രിയിൽ കാലിൽ മരുന്ന് െവക്കാൻ എത്തിയ ചവറ സ്വദേശി മുജീബ് എന്നയാളാണ് മർദിച്ചതെന്നാണ് സുനിൽ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന പതിനാറുകാരനാണ് ഇപ്പോൾ പിടിയിലായത്. പ്രധാന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.