അ​ക്ര​മി​ക​ൾ കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത​നി​ല​യി​ൽ

സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിനുനേരെ ആക്രമണം

 കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിനുനേരെ ആക്രമണം.ആല ത്രിവേണി കിഴക്കുട്ടയിൽ പരേതനായ സുരേഷ് ബാബുവിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ച ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാറിന്റെ ചില്ല് തകർത്ത അക്രമികൾ സൈക്കിൾ കൊണ്ടുപോയി.

വീട്ടിലെ ഫ്യൂസും ഊരി. ഈ സമയം സുരേഷ് ബാബുവിന്റെ ഭാര്യ സുജാതയും രണ്ട് പെൺമക്കളും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടെങ്കിലും തെളിഞ്ഞില്ല.

ഈ വീടിന്റെ സമീപത്തുതന്നെ ഇവർ മറ്റൊരു വീട് പണിയുന്നുണ്ട്. അവിടെത്തെയും ഫ്യൂസ് ഊരിയിരുന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Attack on house where women live alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.