മ​നീ​ഷ്

വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

പ​ട്ടി​ക്കാ​ട്: ആ​റം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ൾ വ​ടി​വാ​ളു​മാ​യി പി​ടി​യി​ലാ​യി. കൂ​ട്ടാ​ല താ​ഴ​ത്ത് പ​റ​മ്പി​ല്‍ അ​ഷ​റ​ഫി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ര്‍ കൂ​ടി​യ​തോ​ടെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ അ​ഞ്ച് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പു​ത്ത കോ​ര​പ്പ​ത്ത് വീ​ട്ടി​ല്‍ മ​നീ​ഷി​നെ (മ​ണി​ക​ണ്ഠ​ന്‍-22) നാ​ട്ടു​കാ​ര്‍ ഓ​ടി​ച്ച്​ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ എ​ല്‍പ്പി​ച്ചു. നേ​ര​ത്തെ​യു​ണ്ടാ​യ വ​ഴ​ക്കി​ന്റെ തു​ട​ര്‍ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - attack inside house; one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.