Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയില്‍
ഈരാറ്റുപേട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ അൽത്താഫിനെയാണ് (20) അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പത്താഴപ്പടി ഭാഗത്തു വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.
ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി കെ. കാര്‍ത്തിക് അറിയിച്ചു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, സബ് ഇൻസ്പെക്ടർ വി.വി. വിഷ്ണു, സിവില്‍ പൊലീസ് ഓഫിസർമാരായ ജോബി ജോസഫ്, ശരത്കൃഷ്ണദേവ്, ജിനു ജി. നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.