Posted On
date_range Updated On
date_range വനിത ജീവനക്കാരിക്ക് പീഡനം; മാനേജരെ ആലിബാബ പുറത്താക്കി
ഷാങ്ഹായ്: വനിത ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ ഇ-കൊമേഴ്സ് ഭീമൻമാരായ ആലിബാബ പുറത്താക്കി. ലൈംഗികാതിക്രമങ്ങൾ തടയാൻ പ്രത്യേക നയം കെണ്ടുവരുമെന്ന് കമ്പനി സി.ഇ.ഒ ഡാനിയൽ സാങ് പറഞ്ഞു.
ആലിബാബയുടെ സിറ്റി റീട്ടെയിൽ യൂനിറ്റിലെ മാനേജരെയാണ് പുറത്താക്കിയത്. ഇയാളെ തിരിച്ചെടുക്കില്ലെന്ന് സാങ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ബിസിനസ് ട്രിപ്പിനിടെ സൂപ്രവൈസറും ഒരു ഇടപാടുകാരനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ജീവനക്കാരി പരാതിപ്പെട്ടത്. എന്നാൽ മാനേജർ നടപടി എടുത്തില്ല.
ഇതിന് പിന്നാലെ പീഡനം സംബന്ധിച്ച വാർത്ത ചൈനീസ് സാമൂഹിക മാധ്യമമായ വൈബോയിൽ ട്രെൻഡിങ്ങായി. സംഭവം വിവാദമായതോടെ സിറ്റി റീട്ടെയിൽ യൂനിറ്റ് പ്രസിഡന്‍റും എച്ച്.ആർ വിഭാഗം തലവനും രാജിവെച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.