Posted On
date_range Updated On
date_range കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
വിദ്യാനഗർ: പൊലീസ് കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട, നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആലമ്പാടി അക്കരപള്ളം ഹൗസിൽ അമീർ അലിയെയാണ് (23) കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബംഗളൂരുവിൽവെച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാസർകോട് സബ്ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടുപോകൽ, മോഷണം, കവർച്ച, മയക്കുമരുന്ന് കടത്ത് അടക്കം 15 കേസുകളുണ്ട്. പ്രത്യേക സംഘത്തിൽ എസ്.ഐ മധുസൂദനൻ, പൊലീസുകാരായ എസ്. ഗോകുല, ഷജീഷ്, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.