Posted On
date_range Updated On
date_range എറണാകുളത്ത് യുവാവിനെ തലക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് കൊലപാതകം.
സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയ സ്പാനർ ഉപയോഗിച്ചാണ് സുരേഷ് അജയിന്റെ തലക്കടിച്ചത്. പനങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.