Posted On
date_range Updated On
date_range പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വർക്കല: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ വെന്നിക്കോട് കോട്ടുവിളവീട്ടിൽ അനീഷ് എന്ന അരുൺകുമാറാണ് (28) അറസ്റ്റിലായത്. വർക്കല സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ 25ന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരവേയാണ് പ്രതി വർക്കല പൊലീസിന്‍റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്‍റെ നേതൃത്വത്തിൽ വർക്കല പൊലീസ് ഇൻസ്പെക്ടർ സനോജ് എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസി. സബ് ഇൻസ്പെക്ടർമാരായ ലിജോ ടോം ജോസ്, ഷാനവാസ്, പൊലീസുകാരായ സുര, ഹേമ, ഷിജു, പ്രശാന്തകുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.