അഖിൽ ബിനു
Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ ഇടുക്കി സ്വദേശി പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണംതട്ടിയ കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാര്‍കുടി കുന്നത്തുവീട്ടിൽ അഖിൽ ബിനുവിനെയാണ് (21) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
അയർക്കുന്നത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെന്ന് സ്വർണമാണെന്ന വ്യാജേന 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അന്വേഷണസംഘം ഇടുക്കിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
അയർക്കുന്നം എസ്.എച്ച്.ഒ ആർ.മധു, എസ്.ഐ തോമസ് ജോർജ്, എ.എസ്.ഐ ആന്റണി, സി.പി.ഒമാരായ ജയകൃഷ്ണൻ, അനൂപ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.