യാത്ര സൗകര്യമില്ല; വീടണയാൻ വലഞ്ഞ് വിദ്യാർഥികൾ

പുലാമന്തോൾ: മതിയായ യാത്ര സൗകര്യമില്ലാതെ പുലാമന്തോൾ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ വലയുന്നു. വളപുരം- മൂർക്കനാട് ഭാഗത്തുനിന്നാണ് സ്കൂളിൽ കൂടുതൽ വിദ്യാർഥികളെത്തുന്നത്. രാവിലെ ആവശ്യത്തിന് ബസ് ഉണ്ടെങ്കിലും വൈകീട്ട് സ്കൂൾ വിടുന്ന സമയത്ത് കുറവാണ്.

ഇതിനാൽ ഏറെ വൈകിയാണ് പലരും വീടണയുന്നത്. പുലാമന്തോളിൽനിന്ന് വളപുരം- മൂർക്കനാട് ഭാഗത്തേക്ക് വൈകീട്ട് നാലിനും ആറിനുമിടക്ക് മൂന്ന് ബസുകൾ മാത്രമാണുള്ളത്. നിലവിലുള്ള ബസുകളിലധികവും മിനി ബസുകളായതിനാൽ തിരക്ക് കാരണം മിക്ക വിദ്യാർഥികൾക്കും കയറിപ്പറ്റാനാവാത്ത അവസ്ഥയാണുള്ളത്. സ്കൂൾ ബസ് സർവിസില്ലാത്ത വിദ്യാലയം കൂടിയാണിത്. 

Tags:    
News Summary - No travel facilities; Students anxious to leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.