ജെ.ഇ.ഇ മെയിൻ എഴുതാതെ എൻ.ഐ.ടിയിലും ഐ.ഐ.ടിയിലും പഠിക്കാം; എങ്ങനെ?

ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാതെ എൻ.ഐ.ടിയിലും ഐ.ഐ.ടിയിലും പഠിക്കാൻ സാധിക്കുമോ? ഉണ്ടെന്ന മറുപടി കേൾക്കുമ്പോൾ ചിലപ്പോൾ പലരും ആശ്ചര്യപ്പെടും. കാരണം എൻ.ഐ.ടികൾ, ഐ.ഐ.ടികൾ എന്നിവിടങ്ങളി​ലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. ജനുവരി, ഏപ്രിൽ മാസങ്ങളിലായാണ് നാഷനൽ​ ടെസ്റ്റിങ് ഏജൻസി ജെ.ഇ.ഇ മെയിൻ 2026 പരീക്ഷ നടത്തുന്നത്. റാങ്കിങ്ങിൽ മുൻനിരയിലെത്തിയവരെ ജോസ കൗൺസിലിങ്ങിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ജെ.ഇ.ഇ​ മെയിൻ എഴുതാതെയും ഈ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരമുണ്ട്.

ഐ.ഐ.ഐ.ടി ഹൈദരാബാദ് യു.ജി.ഇ.ഇ, എൽ.ഇ.ഇ.ഇ, സ്പെക്

പ്രവേശനത്തിനായി ഹൈദരാബാദ് ഐ.ഐ.ടി സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ജെ.ഇ.ഇ മെയിനിന് പകരം ടെസ്റ്റ് സ്കോറുകളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ ബിരുദ പ്രവേശനത്തിനായി യു.ജി.ഇ.ഇ, എൽ.ഇ.ഇ, സ്പെക് ചാനലുകൾക്ക് അപേക്ഷിക്കാനും എഴുതാനും കഴിയും. യു.ജി.ഇ.ഇ മോഡ് വഴിയാണ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലെ ബിരുദധാരികൾ രണ്ട് ബിരുദങ്ങൾ നേടുന്നു. അതായത് ബി.ടെക്, മാസ്റ്റർ ഓഫ് സയൻസ് ബൈ റിസർച്ച് എന്നിങ്ങനെ.

ബിരുദാനന്തര പ്രവേശനം

അതുപോലെ എം.ടെക്, എം.എസ്.സി പിഎച്ച്.ഡി എന്നിവക്ക് എൻ.ഐ.ടികളി​ലും ഐ.ഐ.ടികളിലും​ ജെ.ഇ.ഇ മെയിൻ ആവശ്യമില്ല. പകരം, ഗേറ്റ്, ജാം എഴുതിയാൽ മതി. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക പരീക്ഷ വഴിയാണ് പ്രവേശനം നടത്തുന്നത്.

ചുരുക്കത്തിൽ, ജെ.ഇ.ഇ മെയിൻ ഇല്ലാതെ എൻ.ഐ.ടികളിലേക്കും ഐ.ഐ.ഐ.ടികളിലേക്കും പ്രവേശനം സാധ്യമാണ്. ഡ്യുവൽ-ഡിഗ്രി അല്ലെങ്കിൽ പി.ജി പ്രോഗ്രാമുകൾക്ക് ഈ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് ഉദ്യോഗാർത്ഥികൾക്ക് ഇതര പഠന റൂട്ടുകൾ തിരഞ്ഞെടുക്കാം. അതേസമയം, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ജി.എഫ്.ടി.ഐകൾ എന്നിവയിലെ ഒന്നാം വർഷ ബി.ടെക് സീറ്റുകളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ മെയിൻ, ജോസ കൗൺസലിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്നത് പ്രത്യേകം ഓർക്കണം.

Tags:    
News Summary - NITs, IIITs Admission Without JEE Main 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.