പട്യാലയിൽ എം.എസ് സി സ്​പോർട്സ് കോച്ചിങ്, പി.ജി ഡിപ്ലോമ

സ്​പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാലയിലെ (പഞ്ചാബ്) നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്​പോർട്സ് 2024-25 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനം തേടാം.

1. എം.എസ് സി സ്​പോർട്സ് കോച്ചിങ്, രണ്ടുവർഷം. ഡിസിപ്ലിനുകൾ- അത്‍ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹോക്കി, നീന്തൽ, വോളിബാൾ, വെയ്റ്റ്ലിഫ്റ്റിങ്, ഗുസ്തി.

യോഗ്യത: ബിരുദവും സ്​പോർട്സ് കോച്ചിങ് ഡിപ്ലോമയും അല്ലെങ്കിൽ നാലുവർഷത്തെ ബി.എസ് സി സ്​പോർട്സ് കോച്ചിങ് അല്ലെങ്കിൽ സ്​പോർട്സ് കോച്ചിങ് പി.ജി ഡിപ്ലോമ 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 45 വയസ്സ്. സീറ്റുകൾ 40. ടെസ്റ്റും ഇന്റർവ്യൂവും നടത്തിയാണ് സെലക്ഷൻ. മൊത്തം കോഴ്സ് ഫീസ് 47,700 രൂപ. ജൂലൈ 29ന് ക്ലാസ് ആരംഭിക്കും.

2. പി.ജി ഡിപ്ലോമ കോഴ്സുകൾ-സ്​പോർട്സ് പെർഫോർമൻസ് അനാലിസിസ്, സ്​പോർട്സ് സൈക്കോളജി, സ്​പോർട്സ് ന്യൂട്രീഷ്യൻ, എക്സർസൈസ് ഫിസിയോളജി, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ്. കോഴ്സ് കാലാവധി ഒരുവർഷം.

ലഭ്യമായ സീറ്റുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം വിശദമായ പ്രവേശന വിജ്ഞാപനം www.nsnis.orgൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി www.ssc24.nsnis.inൽ മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് nis.sportscience@gmail.com എന്ന ഇ-മെയിലിലും 0175-2394261/2394340 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - MSc Sports Coaching-PG Diploma in Patiala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT