കുഫോസിൽ പി.ജി, പിഎച്ച്​.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊ​ച്ചി: കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്​​റ്റ​ഡീ​സി​ൽ (കു​ഫോ​സ്) ഫി​ഷ​റീ​സ്, സ​മു​ദ്ര​ശാ​സ്ത്രം മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന എം.​എ​ഫ്.​എ​സ്​​സി, എം.​എ​സ്​​സി, എം.​ബി.​എ, എം.​ടെ​ക്, ഡി​പ്ലോ​മ, പി​എ​ച്ച്.​ഡി, പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 


ഏ​ഴ്​ വി​ഷ​യ​ങ്ങ​ളി​ൽ എം.​എ​ഫ്.​എ​സ്​​സി​യും പ​രി​സ്ഥി​തി​ശാ​സ്ത്ര പ​ഠ​നം ഉ​ൾ​പ്പെ​ടെ  12 വി​ഷ​യ​ങ്ങ​ളി​ൽ എം.​എ​സ്​​സി​യും മൂ​ന്ന്​ വി​ഷ​യ​ങ്ങ​ളി​ൽ എം.​ടെ​ക്കും ര​ണ്ട്​ വി​ഷ​യ​ങ്ങ​ളി​ൽ എം.​ബി.​എ കോ​ഴ്സു​ക​ളു​മാ​ണു​ള്ള​ത്. മാ​രി​ടൈം ലോ​യി​ൽ എ​ൽ.​എ​ൽ.​എം കോ​ഴ്സും കു​ഫോ​സി​ലു​ണ്ട്. അ​ഞ്ച്​ ഫാ​ക്ക​ൽ​റ്റി​ക​ളി​ൽ പി​എ​ച്ച്.​ഡി​യും പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. ഫി​ഷ​റീ​സ് ടെ​ക്‌​നോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ മൂ​ന്ന് ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളും ന​ട​ത്തു​ന്നു. 


എം.​ബി.​എ ഒ​ഴി​കെ​യു​ള്ള കോ​ഴ്‌​സു​ക​ള്‍ക്ക് കു​ഫോ​സ് നേ​രി​ട്ട് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കെ ​മാ​റ്റ് സ്‌​കോ​റി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം.​ബി.​എ പ്ര​വേ​ശ​നം. അ​വ​സാ​ന വ​ര്‍ഷ ബി​രു​ദ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റ​ത്തി​നും പ്രോ​സ്പെ​ക്ട​സി​നും www.kufos.ac.in  വെ​ബ്സൈ​റ്റ് കാ​ണു​ക. ഫോ​ൺ: 0484-2701085/2703782/2700598. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ര്‍ച്ച് 31.

Tags:    
News Summary - kufos pg, phd admissions applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.