Posted On
date_range Updated On
date_range എൻജിനീറിങ്-ഫാർമസി റാങ്ക് പട്ടിക നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പകൽ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
എൻജിനീറിങ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16നാണ് പ്രവേശന പരീക്ഷ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.