Posted On
date_range Updated On
date_range എൻജിനീയറിങ്/ ഫാർമസി/ ആർക്കിടെക്ചർ ഒാപ്ഷൻ സമർപ്പണം ഞായറാഴ്ച കൂടി
തിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി/ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ നീട്ടി. വിദ്യാർഥികൾക്ക് മതിയായ സമയം ലഭിച്ചില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് ഒരു ദിവസം നീട്ടിയത്. ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും.
മറ്റ് ഷെഡ്യൂളിൽ മാറ്റമില്ല. ഒക്ടോബർ 25നകം രണ്ട് അലോട്ട്മെൻറ് പൂർത്തിയാക്കി എൻജിനീയറിങ് ക്ലാസുകൾ തുടങ്ങണമെന്ന സമയപരിധി നീട്ടാൻ സംസ്ഥാന സർക്കാറും എ.െഎ.സി.ടി.ഇയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടായാൽ ഷെഡ്യൂളിൽ മാറ്റംവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.