Posted On
date_range Updated On
date_range എൻജിനീയറിങ്, ഫാർമസി റാങ്ക് പട്ടിക നാളെ
തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഫലപ്രഖ്യാപനം നടത്തും. പരീക്ഷയിലെ സ്കോർ ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ് കെമിസ്ട്രി, മാത്സ് എന്നിവക്ക് ലഭിച്ച മാർക്കിനും പ്രവേശനപരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്‍റേഡൈസേഷനിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. എൻജിനീയറിങ് പേപ്പർ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പർ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.