ബി.ആർക്ക്: യോഗ്യതാ പരീക്ഷ മാർക്കും നാറ്റാ സ്​കോറും ഓൺലൈനായി സമർപ്പിക്കണം

തിരുവനന്തപുരം: ബി.ആർക്കിന്​​ അപേക്ഷിച്ച നാറ്റാ ടെൽ യോഗ്യരായ വിദ്യാർഥികൾ നാറ്റാ-2020 സ്​കോറും യോഗ്യതാ പരീക്ഷയിൽ (പ്ലസ് ​ടു/തത്തുല്യം) ലഭിച്ച ആകെ മാർക്കും www.cee.kerala.gov.in സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.

നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്​റ്റ്​ ഇൻ ആർക്കിടെക്ചർ പരീക്ഷയിൽ ലഭിച്ച സ്​കോറിനും യോഗ്യതാ പരീക്ഷയിൽ (പ്ലസ്​ ടു/തത്തുല്യം) ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകി പ്രവേശനപരീക്ഷാ കമീഷണർ തയാറാക്കുന്ന റാങ്ക് ലിസ്​റ്റി​െൻറ അടിസ്ഥാനത്തിലാണ്​ പ്രവേശനം.

'KEAM 2020-Candidate Portal' എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പർ, പാസ്​വേഡ്​ എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം 'Mark Submission for B.Arch' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് നാറ്റാ- 2020 സ്കോറും യോഗ്യതാ പരീക്ഷയിൽ (പ്ലസ്​ ടു/തത്തുല്യം) ലഭിച്ച മാർക്കും സമർപ്പിക്കാം.

രേഖകൾ അപ്​ലോഡ്​ ചെയ്യുന്നതിനും 22 മുതൽ 26 വൈകീട്ട് നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്​. ഹെൽപ്​ലൈൻ: 0471-2525300.

Tags:    
News Summary - B.Arch Eligibility test marks and NATA score should be submitted online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.