Posted On
date_range Updated On
date_range കുഫോസിൽ അസിസ്റ്റന്റ്: 12 ഒഴിവുകൾ
കൊച്ചിയിലെ (പനങ്ങാട്) കേരള ഫിഷറീസ് സമുദ്ര സർവകലാശാല കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളുണ്ട്. ശമ്പളം പ്രതിമാസം 30,995 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. മൂന്നു വർഷംവരെ നീട്ടിക്കിട്ടാം. വിജ്ഞാപനം, അപേക്ഷഫോറം എന്നിവ www.kufos.ac.in ൽ.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി നിഷ്കർഷിച്ചിട്ടില്ല. അപേക്ഷഫീസ് 1000 രൂപ. എസ്.എസ്/എസ്.ടി വിഭാഗത്തിന് 250 രൂപ മതി. അപേക്ഷ ഏപ്രിൽ 10 വൈകീട്ട് 4.30നു മുമ്പ് വാഴ്സിറ്റി രജിസ്ട്രാർക്ക് ലഭിക്കണം. ഫോൺ: 0484-2703782.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.