ഇന്ത്യൻ വ്യോമസേനയിൽ എയർമാനാകാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. എക്സ് /വൈ ട്രേഡുകളിലാണ് അവസരം. പരിശീലനം 2020 ഫെബ്രുവരിയിൽ ആരംഭിക്കും. മാസം 14,600 രൂപ സ്റ്റൈപ ്പൻറ് ലഭിക്കും. പരിശീലനം പൂർത്തിയാക്കിയാൽ ഗ്രൂപ് എക്സ് ട്രേഡുകാർക്ക് 33,100 രൂപയും ഗ്രൂപ്പ് വൈ ട്രേഡുകാർക്ക് 26,900 രൂപയും അടിസ്ഥാന ശമ്പളമായി ലഭിക്കും. ക്ഷാമ ബത്ത ഉൾപ്പെടെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
www.airme nselectio n.cdac.in, www.careerindi anairforce.cdad.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ ജൂലൈ ഒന്നു മുതൽ 15 വരെ സമർപ്പിക്കാം. തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 21 മുതൽ 24 വരെ നടത്തും. പരീക്ഷ ഫീസ് 250 രൂപ ഡെബിറ്റ്/ക്രഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. പ്രായം: പ്രായപരിധി 21 വയസ്സ്. 1999 ജൂലൈ 19നും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: ഗ്രൂപ് എക്സ് ട്രേഡിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്.
അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ. ഗ്രൂപ്പ് വൈ ട്രേഡിലേക്ക് പ്ലസ് ടു ഏതെങ്കിലും സ്ട്രീമിൽ/വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയം. വൊക്കേഷനൽ കോഴ്സിൽ പ്ലസ് ടുകാരെയും പരിഗണിക്കും. എന്നാൽ, മെഡിക്കൽ അസിസ്റ്റൻറ് ട്രേഡിലേക്ക് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരേയാണ് പരിഗണിക്കുക. നിർദിഷ്ട ശാരീരിക/മെഡിക്കൽ ഫിറ്റ്നസ് യോഗ്യതകളും ഉണ്ടാകണം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.