കരിയർ ഗൈഡൻസിൽ പ്രൊ​ഫഷണൽ സമീപനവുമായി സ്​റ്റാർട്ട്​ അപ്​ സംരംഭം

അഭിരുചിക്കനുസരിച്ച കരിയർ മേഖലയും അതിലേക്ക്​ എത്തിപ്പെടാനുള്ള കോഴ്​സുകളും തെരഞ്ഞെടുക്കുകയെന്നത്​ വിദ്യാ ർഥികളെ സംബന്ധിച്ചടുത്തോളം ഏക്കാലത്തും ബുദ്ധിമു​ട്ടേറിയ ഒന്നാണ്​. ഏത്​ മേഖലയാണ്​​ തനിക്കിണങ്ങുകയെന്നത്​ കണ ്ടെത്താൻ പല വിദ്യാർഥികൾക്കും കഴിയാറില്ല. ചിലർ മറ്റ്​ ചിലരുടെ സമ്മർദങ്ങൾക്ക്​ വഴങ്ങി ഇഷ്​ടപ്പെടാത്ത കോഴ്​സു കൾ തെരഞ്ഞെടുക്കേണ്ട സാഹചര്യവും ഉണ്ടാവുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കാനായാണ്​ വി ലീഡ്​ എന്ന സ്​റ്റാർട്ട്​ അപ്​ സംരംഭം​.

അസസ്​മ​െൻറ്​ ടെസ്​റ്റിലൂടെയും കരിയർ ഗൈഡൻസ്​ ക്ലാസിലൂടെയും വിദ്യാർഥികളെ അവർക്ക്​ ഇണങ്ങുന്ന കോഴ്​സും കരിയർ മേഖലയും തെരഞ്ഞെടുക്കാൻ സഹായിക്കുകയാണ്​ വി ലീഡ്​ ചെയ്യുന്നത്​. മൂന്ന്​ കാറ്റഗറിയിലായാണ്​ വി ലീഡിൻെറ കരിയർ ടെസ്​റ്റ്​ നടക്കുന്നത്​. 8,9 10 ക്ലാസിലെ കുട്ടികൾക്കായി ഒരു ടെസ്​റ്റും 11,12 ക്ലാസിലെ കുട്ടികൾക്ക്​ മറ്റൊരു ടെസ്​റ്റും ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക്​ മാത്രമായി മൂന്നാ​മത്തെ പരീക്ഷയും നടക്കുന്നു.

10ാം ക്ലാസിന്​ ശേഷം വിദ്യാർഥികൾക്ക്​ പ്ലസ്​ വണ്ണിൽ ഏത്​ കോഴ്​സ്​ തെരഞ്ഞെടുക്കണമെന്നതിൽ ഉപദേശം നൽകുകയാണ്​ ആദ്യ ടെസ്​റ്റിൻെറ നിർദേശം. ബിരുദ കോഴ്​സുകളെ കുറിച്ച്​ ഉപദേശം രണ്ടാം ടെസ്​റ്റിന്​ ശേഷം നൽകുന്നു. കരിയർ സാധ്യതകളെ കുറിച്ച്​ ഉപദേശം നൽകുകയാണ്​​ മൂന്നാം ടെസ്​റ്റിൻെറ ലക്ഷ്യം​.

ടെസ്​റ്റ്​ നടത്തിയതിന്​ ശേഷം ഈ സ്​കോറിൻെറ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ്​ കൗൺസിലിങ്​ കൂടി വി ലീഡ്​ നൽകും. രാജ്യത്തെ പ്രമുഖ ഐ.ഐ.ടികളിൽ നിന്നും യൂനിവേഴ്​സിറ്റികളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്​ വി ലീഡ്​ എന്ന സംരംഭത്തിന്​ പിന്നിൽ.

Tags:    
News Summary - V Lead career Guidence-Career and eduction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.