'മാധ്യമം എജുപോർട്ട് സൂപ്പർ 60': ഓൺലൈൻ പ്രവേശന പരീക്ഷ ജൂലൈ 11ന്

കോഴിക്കോട്: നീറ്റ് എൻട്രൻസ് കോച്ചിങ് രംഗത്ത് പുതു ചരിത്രം രചിക്കാൻ 'എജുപോർട്ട് സൂപ്പർ 60' എത്തുന്നു. നൂറു ശതമാനം സൗജന്യ നീറ്റ് എൻട്രൻസ് പരി​ശീലനമാണ് 'സൂപ്പർ 60' എന്ന പദ്ധതിയിലൂടെ വിദ്യാർഥികൾക്കായി ഒരുങ്ങുന്നത്. സൗജന്യ നീറ്റ് കോച്ചിങ്ങ് എന്ന ആശയവുമായി കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് സ്ഥാപനമായ എജുപോർട്ട്, മാധ്യമം പത്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി ജൂലൈ 11ന് തിങ്കളാഴ്ച ഓൺലൈൻ പ്രവേശന പരീക്ഷ നടക്കും. പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവരെ നേരിട്ടുതന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ എജുപോർട്ട് അറിയിക്കും. ജൂലൈ 11ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർഥികൾക്കായി ജൂലൈ 18, 19 തീയതികളിൽ കോഴിക്കോട്ടെ എജുപോർട്ട് റെസിഡൻഷ്യൽ ക്യാമ്പിൽവെച്ച് രണ്ടാംവട്ട പ്രവേശന പരീക്ഷ നടക്കും. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 60 പേർക്കായിരിക്കും 'എജുപോർട്ട് സൂപ്പർ 60'യിലൂടെ സൗജന്യമായി നീറ്റ് പ്രവേശന പരീക്ഷക്കുള്ള പരിശീലനത്തിന് അവസരമൊരുങ്ങുക. ജൂലൈ 25 മുതൽ ഇവർക്ക് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. താമസ സൗകര്യവും വിദ്യാർഥികൾക്ക് ലഭ്യമാവും.

പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചക്കുന്നവർക്ക് സൗജന്യ നീറ്റ് കോച്ചിങ് നൽകി അവർക്ക് എം.ബി.ബി.എസ് സീറ്റ് ഉറപ്പാക്കുക എന്നതാണ് 'സൂപ്പർ 60' എന്ന പദ്ധതിയുടെ ലക്ഷ്യം. എം.ബി.ബി.എസ് എന്ന സ്വപ്നം മനസ്സിലുണ്ടെങ്കിലും ആ സ്വപ്നം കൊണ്ടുനടക്കുന്ന വിദ്യാർഥികൾക്ക് പലർക്കും നീറ്റ് കോച്ചിങ്ങിന് സ്ഥാപനങ്ങളിൽ ചേരാൻ കഴിയാറില്ല. സാമ്പത്തിക ചെലവ് പ്രശ്നമായ ഇങ്ങനെയുള്ള വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യംവെക്കുന്നത്. കൃത്യമായ ഗൈഡൻസ് വേണ്ട ഒന്നുതന്നെയാണ് നീറ്റ് എൻട്രൻസ്. കൃത്യമായ ഗൈഡൻസോടെയുള്ള പഠനം ഒരുവശത്ത് വിദ്യാർഥികൾക്ക് ലഭിക്കുമ്പോൾ മറ്റു ചിലർ ഇതിന് അവസരമില്ലാതെ പുറത്ത് നിൽക്കേണ്ടി വരുന്നു എന്നതാണ് നിലവിലെ വസ്തുത.

പഠനമേഖലയിലെ ഈ വേർതിരിവ് ഒരു പരിധിവരെ ഇല്ലാതാക്കുക എന്നതുകൂടിയാണ് 'എജുപോർട്ട് മാധ്യമം സൂപ്പർ 60'യുടെ ലക്ഷ്യം. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർഥികൾക്ക് എയിംസ്, എൻ.ഐ.ടി, ഐ.ഐ.ടി എന്നിവിടങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ, എൻട്രൻസ് കോച്ചിങ് രംഗത്ത് പ്രാവീണ്യം തെളിയിച്ച മികച്ച അധ്യാപകരായിരിക്കും പരിശീലനത്തിനായി കോഴിക്കോട് റെസിഡൻഷ്യൽ കാമ്പസിൽ എത്തുക. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഏറ്റവും മികച്ച മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാക്കുക എന്നതുതന്നെയാണ് എജുപോർട്ട് എൻട്രൻസ് കോച്ചിങ് സെന്ററിന്റെ മുഖ്യ ലക്ഷ്യം. 'എജുപോർട്ട് സൂപ്പർ 60' 2022 ഒരു തുടക്കം മാത്രമാണ്. വരും വർഷങ്ങളിലും സൗജന്യ നീറ്റ് കോച്ചിങ്ങുമായി എജുപോർട്ട് വിദ്യാർഥികളുടെ കൂടെയുണ്ടാകും.


Eduport.app/super60 എന്ന ഓൺലൈൻ ലിങ്ക് വഴിയോ തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ നിങ്ങൾക്ക് 'എജുപോർട്ട് മാധ്യമം സൂപ്പർ 60' പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 7510998855.

Tags:    
News Summary - Madhyamam Eduport Super 60: Online entrance exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.