ഭാരതീയ റിസർവ് ബാങ്കിെൻറ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പുനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്ക് മാനേജ്മെൻറ് (NIBM) അടുത്തവർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ് -PGDM-B&FS) കോഴ്സിൽ സമർഥരായ ബിരുദധാരികൾക്ക് പ്രവേശനം നേടാം. അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. ബാങ്കിങ്-ധനകാര്യ മാനേജ്മെൻറിൽ വൈദഗ്ധ്യമുള്ള യുവ മാനേജർമാരെ വാർത്തെടുക്കുകയാണ് ഇൗ െറസിഡൻഷ്യൽ കോഴ്സിെൻറ മുഖ്യലക്ഷ്യം. വിദഗ്ധരായ 28 ഫുൾടൈം ഫാക്കൽറ്റികളും ആറ് വിസിറ്റിങ് ഫാക്കൽറ്റികളുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുക. പഠിച്ചിറങ്ങുന്നവർക്കുള്ള പ്ലേസ്മെൻറിൽ 100 ശതമാനം ട്രാക്ക് റെക്കോഡാണ് ഇതുവരെയുള്ളത്.
2018-20 വർഷത്തെ PGDM-B&FS കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ/തതുല്യ CGPAയിൽ കുറയാതെ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തവർക്ക് അപേക്ഷിക്കാം. ഫൈനൽ േയാഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2018 ഒക്ടോബർ 31നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നിർദിഷ്ട മാനേജ്മെൻറ് അഭിരുചി പരീക്ഷ അഭിമുഖീകരിക്കുന്നവരാകണം അപേക്ഷകർ.
അപേക്ഷ ഫീസ് 1250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖാന്തരമോ നെറ്റ് ബാങ്കിങിലൂടെയോ ഫീസ് അടക്കാം. അപേക്ഷ ഒാൺലൈനായി http://pgdm.nibmindia.org/
http://pgdm.nibmindia.org/എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. 2018 മാർച്ച് 20വരെ അപേക്ഷ സ്വീകരിക്കും.
വിലാസം: The Dean-Education & Principal, National Institute of Bank Management NIBM Post Office, Kondhwe Khurd,Pune 411 048, Maharashtra, INDIA, Email: pgdm@nibmindia.org.
IIM-CAT 2017/ATMA ഫെബ്രുവരി 2018/CMAT 2018 സ്കോർ പരിഗണിച്ചാണ് പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതുകഴിഞ്ഞ് റൈറ്റിങ് എബിലിറ്റി ടെസ്റ്റ് ഏപ്രിലിൽ ബംഗളൂരു, മുംബൈ, പൂനെ, ഡൽഹി, ലക്നൗ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തും. ടെസ്റ്റിലും ഇൻറർവ്യൂവിലും തിളങ്ങുന്നവരുടെ അന്തിമ മാർക്ക്ലിസ്റ്റ് തയാറാക്കും. 2018 ഏപ്രിൽ/മേയിൽ അഡ്മിഷൻ ഒാഫർ ലെറ്റർ നൽകും.
ബാങ്കിങ്-ധനകാര്യ മാനേജ്മെൻറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. ഫിനാൻസ്, ഇക്കണോമിക്സ്, ഒാപറേഷൻസ് ക്വാണ്ടിറ്റേറ്റീവ് അനാലിസിസ്, ഒാർഗനൈസേഷനൽ ബിഹേവിയർ, ജനറൽ മാനേജ്മെൻറ്, ബാങ്കിങ് സിസ്റ്റംസ് & പ്രോഡക്ട്സ്, അസറ്റ് & ലയബിലിറ്റി മാനേജ്മെൻറ്, ക്രെഡിറ്റ് അപ്രൈസൽ & മാനേജ്മെൻറ്, റിസ്ക് മാനേജ്െമൻറ്, ട്രഷറി -7 ഇൻവെസ്റ്റ് മാനേജ്മെൻറ്, ഇൻറർനാഷനൽ ബാങ്കിങ് & ഫോറെക്സ് മാനേജ്മെൻറ്, ബാങ്ക് റഗുലേഷൻ, ലീഡർഷിപ് & സ്ട്രാറ്റജിക് മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. ഇതിനുപുറമെ ഇൻഫ്രാസ്ട്രെക്ചർ ഫിനാൻസ്, റൂറൽ & മൈക്രോഫിനാൻസ് വെൽത്ത് മാനേജ്മെൻറ്, ഫിനാൻഷ്യൽ എൻജിനീയറിങ് & സ്ട്രക്ചേർഡ് ഫിനാൻസ് എന്നി പ്രത്യേക വിഷയങ്ങളും പഠിപ്പിക്കും. ബാങ്കിങ് ഫിനാൻഷ്യൽ സർവിസുമായി ബന്ധപ്പെട്ട കമ്പ്യൂട്ടിങ് സ്കിൽസ് ലഭ്യമാക്കും. ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. നിലവിൽ മൊത്തം കോഴ്സ് ഫീസ് 10ലക്ഷം രൂപയാണ്.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് മാനേജ്മെൻറ് ബാങ്കിങ് & ഫിനാൻഷ്യൽ സർവിസസിൽ റിസർവ് ബാങ്ക് ഗവർണറുടെ കൈയൊപ്പോടുകൂടിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സമ്മാനിക്കും.
പ്രമുഖ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവിസ് കമ്പനികൾ, കൺസൾട്ടൻസി ഫേമുകൾ, െഎ.ടി കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടീവ് /മാനേജീരിയൽ തസ്തികകളിൽ തൊഴിൽസാധ്യതകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.pgdm.nibmindia.org വെബ്സൈറ്റ് സർന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.