ക​രി​യ​റി​ൽ ഉ​യ​രാ​ൻ വി​ദേ​ശ​ഭാ​ഷാ പ​ഠ​നം

അ​ന​ന്ത​സാ​ധ്യ​ത​ക​ൾ വാ​ഗ്​​ദാ​നം ​ചെ​യ്യു​ന്ന ശാ​ഖ​യാ​ണ്​ വി​ദേ​ശ​ഭാ​ഷാ പ​ഠ​നം. ലോ​ക​ത്തെ​ക്കു​റി​ച്ചും വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ലു​ള്ള അ​റി​വ്​ പ​ഠ​ന​ത്തി​ലൂ​ടെ ല​ഭി​ക്കും. അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള​വും അ​നു​ബ​ന്ധ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ള്ള ഉ​യ​ർ​ന്ന ജോ​ലി​ക​ൾ ല​ഭി​ക്കാം. 

യോ​ഗ്യ​ത​:
ഏ​തെ​ങ്കി​ലും ഒ​രു അം​ഗീ​ക​ൃത സ്​​കൂ​ൾ ബോ​ർ​ഡി​ൽ​നി​ന്ന്​ 12 ക്ലാ​സ്​ ജ​യി​ച്ചി​ട്ടു​ള്ള ആ​ർ​ക്കും വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​നാ​യു​ള്ള മൂ​ന്നു​വ​ർ​ഷ ബി​രു​ദ​പ​ഠ​ന​ത്തി​ൽ ചേ​രാ​ം. ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേ​ഷം പ​ഠി​ച്ച വി​ദേ​ശ​ഭാ​ഷ​യി​ൽ തു​ട​ർ​പ​ഠ​ന​മാ​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും തു​ട​ർ​ന്നു​ള്ള പി.​എ​ച്ച്.​ഡി പ​ഠ​ന​ത്തി​ലേ​ക്കും നീ​ങ്ങാം.
പ​ല വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന്​ സ്​​കാ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കാ​റു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി പി​​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല, ന്യൂ​ഡ​ൽ​ഹി ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്.
യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​റ്​​സ്​ ക​മീ​ഷ​​െൻറ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ Earn as you Learn എ​ന്ന പ​ദ്ധ​തി​പ്ര​കാ​ര​മാ​ണീ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ അ​വ​രു​ടെ ഭാ​ഷാ​പ​ഠ​നം ​േ​പ്രാ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വ​ലി​യ തു​ക സ്​​കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്നു​ണ്ട്.
ഇ​ന്ത്യ​യി​ലെ ‘മാ​ക്​​സ്​ മു​ള്ള​ർ ഭ​വ​ൻ’ വി​ദേ​ശ​ഭാ​ഷാ​പ​ഠ​നം ന​ട​ത്തു​ന്ന മി​ടു​ക്ക​രാ​യ ര​ണ്ട്​ കു​ട്ടി​ക​ൾ​ക്ക്​ വ​ലി​യ തു​ക സ്​​കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്നു​ണ്ട്. യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ഡ​ൽ​ഹി വി​ദേ​ശ​ഭാ​ഷാ​പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​​ ന​ൽ​കു​ന്നു.
ജ​പ്പാ​ൻ ഭാ​ഷ​യും കൊ​റി​യ​ൻ ഭാ​ഷ​യും പ​ഠി​ക്കാ​ൻ ജ​പ്പാ​ൻ,​ കൊ​റി​യ​ൻ സ​ർ​ക്കാ​റു​ക​ൾ ധാ​രാ​ളം സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.


പ​ഠ​നം എ​വി​ടെ?
രാ​ജ്യ​ത്തെ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വി​ദേ​ശ​പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ൽ ഒാ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​വ​രു​ടേ​താ​യ സി​ല​ബ​സു​ക​ളും പ​ഠ​ന​ക്ര​മ​ങ്ങ​ളു​മാ​ണ്​ പി​ന്തു​ട​രു​ന്ന​ത്. പൊ​തു​വേ 12 ക്ലാ​സ്​ ജ​യി​ച്ച​വ​ർ​ക്ക്​ ചേ​ർ​ന്ന്​ പ​ഠി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ്​ ക​രി​ക്കു​ലം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത്​ വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​ന്​ മു​ന്തി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​രു​ക​ൾ താ​ഴെ:
1. Central Institute of English and Foreign Languages (CIFEL) Hyderabad
2. The School of Languages of Jawaharlal Nehru University, New Delhi
3. Banaras Hindu University, Varanasi
4. Kurukshetra University, Kurukshetra Haryana
5. Guru Nanak Dev University, Department of Foreign Languages, Amritsar Punjab
6. Department of Foreign Languages, University of Pune, Pune
7. Symbiosis Institute of Foreign Languages Pune
8. School of Foreign Languages, Indira Gandhi National Open University New Delhi
9. Directorate of Distance Education Annamalai University
10. Institute of Distance Education University of Madras.

ഫോ​റി​ൻ സ​ർ​വി​സ്​ കൂ​ടാ​തെ, യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (UN) അ​തി​​െൻറ വി​വി​ധ അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളാ​യ വേ​ൾ​ഡ്​ ഹെ​ൽ​ത്ത്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (WHO) UNESCO തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും റെ​ഡ്​​ക്രോ​സ്, റെ​ഡ്​​ക്ര​സ​ൻ​റ്, ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽേ​പാ​ലു​ള്ള സം​ഘ​ട​ന​ക​ളി​ലും വി​ദേ​ശ​ഭാ​ഷാ വി​ദ​ഗ്​​ധ​ർ​ക്ക്​ അ​വ​സ​ര​ങ്ങ​ളു​ണ്ട്. ടൂ​റി​സ​ത്തി​നും അ​നു​ബ​ന്ധ രം​ഗ​ങ്ങ​ളി​ലും ധാ​രാ​ളം തൊ​ഴി​ല​വ​സ​രം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Foreign language study for career growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.