ഡീപോൾ ഇന്‍റർനാഷണൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം

കൊച്ചി: നൂറ് ശതമാനം റസിഡൻഷ്യലായ ഇടുക്കി പുഷ്പഗിരി ഡി പോൾ സ്കൂളിൽ പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴിയും പ്രവേശനം നേ ടാം. നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെയാണ് പ്രവേശനം. എല്ലാ ദിവസവും അധ്യാപകരും വിദ്യാർത്ഥികളും ഒരേ കുടക്കീഴിൽ ഒരുമി ച്ച് കഴിയുന്നതിനാൽ പഠന നിലവാരത്തോടൊപ്പം കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ ഹർത്താലുകളും മറ്റ്മുടക്കുകളും വന്നാലും ക്ലാസ് മുടങ്ങില്ല. ആവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ സമയം ധാരാളം ലഭിക്കുന്നു. ഓര ോ രണ്ടു പിരീഡ്കൾക്ക് ശേഷവും ഇടവേള നൽകുന്നതിനാൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരണം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കു ട്ടികളെ ഒരു തരത്തിലും ബാധിക്കുന്നില്ല.

സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന് നത്. മുപ്പതിൽ കുറഞ്ഞ താപനിലയാണ് വേനൽക്കാലങ്ങളിൽ പോലും ഇവിടെയുള്ളത്. സ്വാഭാവി പ്രകൃതിസൗന്ദര്യവും കാലാവസ്ഥയും സ്കൂളിൽതന്നെ ഉൽപാദിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും ഈ സ്കൂളിനെ ഏറ്റവും മികച്ചതും വ്യത്യസ്തവുമാക്കുന്നു. ഒപ്പം സ്വന്തം വീട് എന്ന ചിന്താഗതിയോടെ ജീവിക്കുവാനും ഓരോരുത്തരെയും പ്രാപ്തരാക്കുന്നു.

അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് റൂമുകളിൽ ഓരോന്നിലും 24 കുട്ടികളെ ഉൾക്കൊള്ളാൻ തക്കവിധം ക്രമീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാക്സ്, കമ്പ്യൂട്ടർ ലാബുകൾ കുട്ടികൾക്ക് ക്ലാസ് റൂമിൽ പഠിച്ചവ പരീക്ഷിച്ച് അറിയുവാൻ സഹായിക്കുന്നു. ഒപ്പം മൂവായിരത്തിൽപ്പരം പുസ്തകങ്ങളുടെ വിശാലമായ ലൈബ്രറിയമുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
Edexcel - GCSE (cambridge), CBSE, NIOS എന്നിവയാണ് സിലബസ്.

പഠനത്തോടൊപ്പം കലാകായിക പ്രവർത്തനങ്ങൾ ഡിജിറ്റൽ സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രഥമഗണന അനുസരിച്ച് പാഠ്യപദ്ധതി തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ, ഡയറിഫാം, ജൈവകൃഷി, അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ബാസ്കറ്റ്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, വിമാനത്താവളത്തിലേക്ക് എത്തിക്കുകയും തിരിച്ച്കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ ഫോൺ കോൾ സൗകര്യം, കരാട്ടെ, യോഗ, ആർച്ചറി, മ്യൂസിക്, വിദ്യാഭ്യാസ ലോണിനുള്ള സൗകര്യവും ലഭ്യമാണ്.

മറ്റ് റസിഡൻഷ്യൽ സ്കൂളിൽ നിന്നും ഡി പോളിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഭക്ഷണപദാർത്ഥങ്ങളാണ്. പാലും പാലുൽപന്നങ്ങളും ഇവിടെത്തന്നെ ലഭ്യമാക്കുന്നു. ഒപ്പം ജൈവകൃഷി രീതിയിലൂടെ പച്ചക്കറികളും സുഗന്ധ വ്യഞ്ജനങ്ങളും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതിയോടിണങ്ങിയ ജീവിതം എങ്ങനെ സാധ്യമാക്കാമെന്ന് ഗുരുകുല വിദ്യാഭ്യാസ രീതിയിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.

ക്രമമായ ക്ലാസുകൾ ഒപ്പം കൊച്ചിയിലെ Path Finder എന്ന കോച്ചിങ് സ്ഥാപനവുമായി ബന്ധപ്പെട്ട് കൊണ്ട് വിവിധ കോച്ചിങ് ക്ലാസുകളും ഇവിടെ ലഭ്യമാണ്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കും പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കുമായി NEET, BITSAT, JEE main, JIPMER, KUPY, AIIMS, NTSE ആൻഡ് NEST എന്നിവയ്ക്കുള്ള പരിശീലന പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഓൺലൈൻ അഡ്മിഷൻ തുടരുന്നു. 100% റസിഡൻഷ്യൽ സ്കൂൾ ആയതിനാൽ ക്ലാസുകൾ നഷ്ടപ്പെടുത്താതെ കൃത്യമായി തീർത്തു പരീക്ഷകൾക്ക് തയാറാക്കുവാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Website : www.dpirskerala.com
ഇ-മെയിൽ: dpirskerala@gmail.com
ഫോൺ: 8111995671, 72

Tags:    
News Summary - De Paul international Residential school idukki-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.