ചാർേട്ടഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് എന്നീ പഠനമേഖലപോലെ വലിയ കരിയർ അവസരങ്ങൾ തുറക്കുന്നതാണ് കോസ്റ്റ് അക്കൗണ്ടൻറ് പഠനവും. ഏതു വിഷയമെടുത്ത് പ്ലസ് ടു പൂർത്തിയാക്കുന്നവർക്കും ഇൗ പഠനശാല തിരഞ്ഞെടുക്കാം. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുക, ഇതിെൻറ അടിസ്ഥാനത്തിൽ ചെലവുകൾ ക്രമീകരിക്കുക, കമ്പനിക്കും സ്ഥാപനത്തിനും മാനേജ്മെൻറ് ഉപദേശം നൽകുക, കമ്പനിയുടെ ലാഭം ഉയർത്താനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് കോസ്റ്റ് അക്കൗണ്ടൻറിെൻറ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ.
കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോസ്റ്റ് അക്കൗണ്ടൻറ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) ആണ് കോഴ്സ് നടത്തുന്നത്.
യോഗ്യതയും പ്രവേശന രീതിയും
മൂന്നുവർഷ ദൈർഘ്യമുള്ളതാണ് കോഴ്സ്. യോഗ്യത പ്ലസ് ടു. വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാം. എന്നാൽ, ജൂൺ അഞ്ചിനകം പ്രവേശനം നേടുന്നവർക്ക് ആ വർഷം ഡിസംബറിൽ നടക്കുന്ന പരീക്ഷ എഴുതാം. അതുപോലെ ആ വർഷം ഡിസംബർ അഞ്ചിനകം പ്രവേശനം നേടുന്നവർക്ക് ജൂണിൽ ഫൗണ്ടേഷൻ പരീക്ഷ എഴുതാം.
കോസ്റ്റ് അക്കൗണ്ടൻറിന് മൂന്നു തട്ടിലുള്ള പരീക്ഷയാണുള്ളത്. ഫൗണ്ടേഷൻ, ഇൻറർമീഡിയറ്റ്, ഫൈനൽ. 12ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള ഒരാൾക്ക് ഫൗണ്ടേഷൻ കോഴ്സിലാണ് ചേരാൻ കഴിയുക. ഫൗണ്ടേഷൻ കോഴ്സ് വിജയിച്ചാൽ ഇൻററിലേക്കും, ഇൻറർ വിജയിച്ച് ഫൈനൽ പരീക്ഷയിലേക്കും പ്രവേശിക്കാം. 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥിക്ക് ഫൗണ്ടേഷൻ കോഴ്സിനായി 12ാം ക്ലാസ് പഠനത്തോടൊപ്പം പരിശീലനവും നടത്താം. ഏതെങ്കിലും വിഷയത്തിലെ ബിരുദത്തിനുശേഷം കോസ്റ്റ് അക്കൗണ്ടൻറ് കോഴ്സ് പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് ഇൻറർമീഡിയറ്റിന് ചേരാം.
കേരളത്തിലെ െഎ.സി.എ.െഎ ചാപ്റ്ററുകൾ:
കൊച്ചിൻ ചാപ്റ്റർ, സി.എം.എ ഭവൻ, ജഡ്ജ് അവന്യൂ, കലൂർ, കൊച്ചി -682017, ഫോൺ: 0484 2403536.
ട്രിവാൻഡ്രം ചാപ്റ്റർ, ടി.സി 22/87, സി.എം.എ ഭവൻ, വി.ജെ ലെയ്ൻ, വെള്ളയമ്പലം, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോൺ: 0471 2723579, 2724201
െഎ.സി.എ.െഎ, ബസേലിയസ് കോളജ് കാമ്പസ്, കോട്ടയം-686001.
െഎ.സി.എ.െഎ, സുൽത്താൻപേട്ട്, പാലക്കാട്.
കൂടുതൽ വിവരങ്ങൾക്ക് www.icmai.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.