പരീക്ഷാര്‍ഥികള്‍ക്ക് പിന്തുണയുമായി ‘വി ഹെല്‍പ്’ 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാനും രക്ഷാകര്‍ത്താക്കള്‍ക്കാവശ്യമായ പിന്തുണ നല്‍കാനുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ‘വി ഹെല്‍പ്’ പദ്ധതി ആരംഭിച്ചു. 
18004253191 എന്ന ടോള്‍ഫ്രീ നമ്പറില്‍ ടെലിഫോണ്‍ സഹായം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ‘വി ഹെല്‍പ്’ തുടങ്ങിയതെങ്കിലും എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളും മറ്റ് ക്ളാസുകളില്‍ പഠിക്കുന്നവരും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ അമിത ഉത്കണ്ഠയും ഭയവും നിമിത്തം ആശങ്കാകുലരാകുന്ന രക്ഷിതാക്കളും സേവനം ഉപയോഗപ്പെടുത്തുന്നു. പൊതു അവധിദിനങ്ങള്‍ ഒഴികെയുള്ള  ദിവസങ്ങളില്‍ സൗജന്യ ടെലിഫോണ്‍ സേവനം പ്രയോജനപ്പെടുത്താം. 
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍റ് കൗണ്‍സലിങ് സെല്ലിന്‍െറ നേതൃത്വത്തിലാണ് ‘വി ഹെല്‍പ്’ പ്രവര്‍ത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച ഏഴ് അധ്യാപകരുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.