ഒ.ബി.സി, എസ്.ടി
വിഭാഗക്കാര്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്‍റ്
മിനി രത്ന സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലേക്ക് സ്പെഷല്‍ റിക്രൂട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍: ഒ.ബി.സി ^67, എസ്.ടി ^ 19. കേരളം ഉള്‍പ്പെടുന്ന സതേണ്‍ റീജനിലാണ് ഒഴിവുകള്‍.
യോഗ്യത: എസ്.എസ്.എല്‍.സി. മെക്കാനിക്കല്‍/ ഓട്ടോ മൊബൈല്‍/ഫയര്‍ സര്‍വിസ് മൂന്നുവര്‍ഷ റെഗുലര്‍ ഡിപ്ളോമ അല്ളെങ്കില്‍ പ്ളസ് ടു. 50 ശതമാനം മാര്‍ക്ക് വേണം.
പ്രായം: കുറഞ്ഞത് 18. ഒ.ബി.സി -33, എസ്.ടി -35. ഹെവി വെഹിക്ള്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. അല്ളെങ്കില്‍ ഒരുവര്‍ഷം മുമ്പ് ഇഷ്യൂ ചെയ്ത് മീഡിയം വെഹിക്ള്‍ ലൈസന്‍സോ രണ്ടുവര്‍ഷം മുമ്പ് ഇഷ്യൂ ചെയ്ത ലൈറ്റ് മോട്ടോര്‍ വെഹിക്ള്‍ ലൈസന്‍സോ വേണം. എഴുത്തുപരീക്ഷ വിജയിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുമ്പോള്‍ ഹെവി ലൈസന്‍സ് ഹാജരാക്കണം. ഉയരം: 167 സി.എം ന് മുകളില്‍. മികച്ച കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷ, ശാരീരിക പരിശോധന, ഡ്രൈവിങ് ടെസ്റ്റ്, കായിക ക്ഷമതാ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കേരളത്തില്‍ കോഴിക്കോടാണ് പരീക്ഷാ കേന്ദ്രം. മധുര, ഹൈദരാബാദ്, മൈസൂരു, അഗത്തി എന്നിവയാണ് മറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍.
അപേക്ഷാ ഫീസ് 100 രൂപ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ ചെന്നൈയില്‍ മാറാവുന്ന ഡി.ഡിയായി ഫീസ് അടക്കണം.
അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.aai.aero / www.airportsindia.org.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ഒ.ബി.സി അപേക്ഷകര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സഹിതം
The Regional Executive Director, Airports Authority of India, Southern Region, Chennai -600 027. എന്ന വിലാസത്തില്‍ ജൂലൈ 31നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.