തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങില്‍പെടുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘പാസ്വേഡ് 2015^16’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന^കരിയര്‍ ഗൈഡന്‍സ് ക്യാമ്പിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 വരെ നീട്ടിയതായി ഡയറക്ടര്‍ ഡോ. പി. നസീര്‍ അറിയിച്ചു.
ആദ്യദിനം രാവിലെ ഒമ്പതിന് ആരംഭിച്ച് രണ്ടാംദിനം വൈകീട്ട് നാലിന് അവസാനിക്കുന്ന രൂപത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം.
അപേക്ഷാഫോറം www.minoritywelfare.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.