വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പരിശീലനം

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക^റൂട്ട്സ് ജൂലൈ ഒമ്പതിന്  രാവിലെ 10മുതല്‍ വൈകീട്ട് നാല് വരെ തിരുവനന്തപുരം തൈക്കാട് ഗവ. ഗെസ്റ്റ്ഹൗസില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട വിസ,തൊഴിലുടമ്പടി, എമിഗ്രേഷന്‍, കസ്റ്റംസ്, യാത്രാനിബന്ധനകള്‍, വിദേശതൊഴില്‍ നിയമങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ളാസുകള്‍ ഉണ്ടാകും. തിരുവനന്തപുരം നോര്‍ക്ക സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക-റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം സൗജന്യമായി  നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശം. പ്രവേശം  സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക്  ഫോണ്‍: 9744328441. 2329950/51, 1800 425 3939 (ടോള്‍ ഫ്രീ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.